Saturday, August 10, 2013

FACE BOOK

നേരം വെളുത്തു..
കണ്ണ് തിരുമ്മീ..
ലാപ്ടോപിന്റെ മൂടി പൊക്കി
വട്ടത്തിലുള്ള കറുത്ത  ബട്ടണിൽ അമര്ത്തി,
ആദ്യം ഫേസ് ബുക്ക്‌!
ചില ചാന്നലുകളും , ഓണ്‍ ലൈൻ ന്യൂസ്‌ കളും,
ജീ മെയിലും തുറന്നു നോക്കി!
ഇപ്പോൾ , ഒട്ടു മിക്ക ചാന്നലുകളും
ഒരേ ഇരുപ്പിൽ ഇരുന്നു കാണാം
ഹാ !!! എന്ത് സുഖം!!
എന്റെ ലാപ്ടോപിൽ ഒരേ സമയം
ഒരായിരം കാര്യങ്ങൾ!
ലോകം മുഴുവൻ  എന്റെ കണ്‍ മുമ്പിൽ
ആദ്യം ഫേസ് ബുക്ക്‌!
കുറച്ചു ചൊമപ്പുകൾ
വലതു ഭാഗത്തായി എന്നെ
സന്തോഷിപിച്ചു.
മനസ്സിനോരശ്വാസം!
പിന്നെ പതുകെ പതുക്കെ എല്ലാം തുറന്നു നോക്കി!
ചില നല്ല കമന്റുകൾ
ഞാൻ ലൈക്കിട്ടു
ചിലതിനു കമന്റും ഇട്ടു .
ഇടക്കിടക്ക് വെള്ളത്തിൽ മീൻ
ഊളി യിടുന്ന പോലെ ശബ്ദം ഉണ്ടാക്കി ആരൊക്കെയോ കമന്റുകളും, ലൈക്കുകളുമായി വീണ്ടും വീണ്ടും.
പുതിയവ ഞാൻ പെണ്ടിങ്ങിൽ വച്ച്
പുതിയ പോസ്റ്റുകളും, വാളുകളും (Wall)
തെരയാൻ സ്ക്രോൽ ചെയ്തു തഴൊട്ട്
ഊളി യിട്ട് പോയി..
അനന്തമായ ഈ പോസ്ടുകല്ക്കെല്ലാം ലൈക്‌ കൊടുത്തുകൊണ്ടിരുന്നു !
കൈ കഴച്ചു !
കണ്ണ് കടഞ്ഞു !
തലേ നാളത്തെ പെരുന്നാൾ തിരക്കിൽ,
ഫേസ് ബുക്ക്‌ നോക്കാൻ കഴിഞ്ഞില്ല
വെള്ളമൂറുന്ന പെരുന്നാൾ വിഭവങ്ങളുടെ പെരുമഴ ചിത്രങ്ങൾ!
രാഷ്ട്രീയക്കാരെ പോലും തോല്പിക്കുന്ന ഹിജഡന് കമന്റുകൾ !
ചില ഫയ്ക് വീഡിയോ കൾ, ചിത്രങ്ങൾ .....
യുദ്ദം കൊടുമ്പിരി കൊണ്ട നാടുകളുടെ
ദയനീയ ചിത്രങ്ങൾ!
കൂടെ കുറെ സങ്കടപെടലുകളും
പുതിയ രാഷ്ട്രീയ സമ വാക്ക്യങ്ങളും
ജനാധിപത്യ വാദികളും രംഗപ്രവേശം ചെയ്തത്രേ!
ഏകാധി പതികൾ അടിയറ പറഞ്ഞു !
ചില  ഫേസ് ബുക്ക്‌ ആക്ടിവിസ്റ്റ് കൾ
വിദേശ യാത്ര യിലും
വിദേശികലോടൊപ്പം ഉള്ള ചിത്രങ്ങൾ!
ഞാൻ ലൈക്കിയില്ല!
ഇഷ്ടയില്ല്ത്രേ!!
പളളിയിൽ നിന്നും അടുത്ത പ്രാർത്ഥനക്കായി ബാങ്ക് വിളി!
എന്റെ ഭാര്യ?
അവൾ എന്തൊക്കെയോ പിറു പിരുക്കുന്നുണ്ട്!
അവൾ എന്നും പറയും ,
രണ്ടാമതൊന്നു കൂടി കെട്ടാം!
അവള്ക്ക് വിരോധല്ലത്രേ!
അവളുടെ കമന്റുകൾ!
പണ്ട് തന്റെ ബന്ധു ആരോ അങ്ങനെ
തന്റെ ഭാരതാവിന്റെ അടുക്കൽ
പറഞ്ഞെന്നും , പിന്നീട് അദ്ദേഹം
മരിച്ചു പോയിയെന്നും!
കഷ്ടം!
അവൾ പിന്നെയും കമന്റ്‌ അടിച്ചു!
എന്റെ മക്കൾ ആരും ലൈക്കിയില്ല!
കമന്റി യുംമില്ല !
ഞാൻ അങ്ങനെ ലോഗ്  ഔട്ട്‌  ചെയ്തു!!!

ശുഭം!!!!!

No comments:

Post a Comment