Saturday, August 10, 2013

FACE BOOK

നേരം വെളുത്തു..
കണ്ണ് തിരുമ്മീ..
ലാപ്ടോപിന്റെ മൂടി പൊക്കി
വട്ടത്തിലുള്ള കറുത്ത  ബട്ടണിൽ അമര്ത്തി,
ആദ്യം ഫേസ് ബുക്ക്‌!
ചില ചാന്നലുകളും , ഓണ്‍ ലൈൻ ന്യൂസ്‌ കളും,
ജീ മെയിലും തുറന്നു നോക്കി!
ഇപ്പോൾ , ഒട്ടു മിക്ക ചാന്നലുകളും
ഒരേ ഇരുപ്പിൽ ഇരുന്നു കാണാം
ഹാ !!! എന്ത് സുഖം!!
എന്റെ ലാപ്ടോപിൽ ഒരേ സമയം
ഒരായിരം കാര്യങ്ങൾ!
ലോകം മുഴുവൻ  എന്റെ കണ്‍ മുമ്പിൽ
ആദ്യം ഫേസ് ബുക്ക്‌!
കുറച്ചു ചൊമപ്പുകൾ
വലതു ഭാഗത്തായി എന്നെ
സന്തോഷിപിച്ചു.
മനസ്സിനോരശ്വാസം!
പിന്നെ പതുകെ പതുക്കെ എല്ലാം തുറന്നു നോക്കി!
ചില നല്ല കമന്റുകൾ
ഞാൻ ലൈക്കിട്ടു
ചിലതിനു കമന്റും ഇട്ടു .
ഇടക്കിടക്ക് വെള്ളത്തിൽ മീൻ
ഊളി യിടുന്ന പോലെ ശബ്ദം ഉണ്ടാക്കി ആരൊക്കെയോ കമന്റുകളും, ലൈക്കുകളുമായി വീണ്ടും വീണ്ടും.
പുതിയവ ഞാൻ പെണ്ടിങ്ങിൽ വച്ച്
പുതിയ പോസ്റ്റുകളും, വാളുകളും (Wall)
തെരയാൻ സ്ക്രോൽ ചെയ്തു തഴൊട്ട്
ഊളി യിട്ട് പോയി..
അനന്തമായ ഈ പോസ്ടുകല്ക്കെല്ലാം ലൈക്‌ കൊടുത്തുകൊണ്ടിരുന്നു !
കൈ കഴച്ചു !
കണ്ണ് കടഞ്ഞു !
തലേ നാളത്തെ പെരുന്നാൾ തിരക്കിൽ,
ഫേസ് ബുക്ക്‌ നോക്കാൻ കഴിഞ്ഞില്ല
വെള്ളമൂറുന്ന പെരുന്നാൾ വിഭവങ്ങളുടെ പെരുമഴ ചിത്രങ്ങൾ!
രാഷ്ട്രീയക്കാരെ പോലും തോല്പിക്കുന്ന ഹിജഡന് കമന്റുകൾ !
ചില ഫയ്ക് വീഡിയോ കൾ, ചിത്രങ്ങൾ .....
യുദ്ദം കൊടുമ്പിരി കൊണ്ട നാടുകളുടെ
ദയനീയ ചിത്രങ്ങൾ!
കൂടെ കുറെ സങ്കടപെടലുകളും
പുതിയ രാഷ്ട്രീയ സമ വാക്ക്യങ്ങളും
ജനാധിപത്യ വാദികളും രംഗപ്രവേശം ചെയ്തത്രേ!
ഏകാധി പതികൾ അടിയറ പറഞ്ഞു !
ചില  ഫേസ് ബുക്ക്‌ ആക്ടിവിസ്റ്റ് കൾ
വിദേശ യാത്ര യിലും
വിദേശികലോടൊപ്പം ഉള്ള ചിത്രങ്ങൾ!
ഞാൻ ലൈക്കിയില്ല!
ഇഷ്ടയില്ല്ത്രേ!!
പളളിയിൽ നിന്നും അടുത്ത പ്രാർത്ഥനക്കായി ബാങ്ക് വിളി!
എന്റെ ഭാര്യ?
അവൾ എന്തൊക്കെയോ പിറു പിരുക്കുന്നുണ്ട്!
അവൾ എന്നും പറയും ,
രണ്ടാമതൊന്നു കൂടി കെട്ടാം!
അവള്ക്ക് വിരോധല്ലത്രേ!
അവളുടെ കമന്റുകൾ!
പണ്ട് തന്റെ ബന്ധു ആരോ അങ്ങനെ
തന്റെ ഭാരതാവിന്റെ അടുക്കൽ
പറഞ്ഞെന്നും , പിന്നീട് അദ്ദേഹം
മരിച്ചു പോയിയെന്നും!
കഷ്ടം!
അവൾ പിന്നെയും കമന്റ്‌ അടിച്ചു!
എന്റെ മക്കൾ ആരും ലൈക്കിയില്ല!
കമന്റി യുംമില്ല !
ഞാൻ അങ്ങനെ ലോഗ്  ഔട്ട്‌  ചെയ്തു!!!

ശുഭം!!!!!

Thursday, April 12, 2012

തനിച്ചല്ല നീ .............

നമ്മുടെ ദിവസങ്ങള്‍ എണ്ണ പ്പെട്ട താണ് , നമ്മില്‍ ഇനി എത്ര പേര്‍ക്ക് എത്ര വര്ഷം ജീവിക്കാന്‍ കഴിയും എന്ന് ഒരു ഉറപ്പും പറയാന്‍ കഴിയില്ല , ഈ മരുഭുവിലെ ജീവിതം പോലെ , നമ്മുടെ ഒക്കെ ജോലി പോലെ , നമ്മുടെ യൊക്കെ വാക്ക് പോലെ, സ്വപ്‌നങ്ങള്‍ പോലെ , ഒന്നിനും ഒരു ഉറപ്പില്ല, യാതൊരു ഗ്യാരണ്ടി യും ഇല്ല. ഈ പരിമിത മായ കാലയളവില്‍ നിറഞ്ഞ സ്വപ്നങ്ങളും ആശകളും ആയി ഓരോ ദിവസവും നമ്മുടെ ആഗ്രഹങ്ങളുടെ മാപിനി ഉയരുകയല്ലാതെ അവയെ നിയന്ത്രിക്കാനോ , അവയെ സ്വര്തക മാക്കആനോ പറ്റുന്നില്ല. നമ്മോട് വിട പറഞ്ഞ ഇന്നലെ നമ്മെ കളിയാക്കി ചിരിക്കുന്നില്ലേ? അത് പോലെ നമ്മള്‍ ജീവിക്കുന്ന ഇന്നും നമ്മെ നാളെ കളിയാക്കി ചിരിക്കില്ലേ? എന്തിനാണീ ജീവിതത്തില്‍ ദൈവം നമുക്കീ ആഗ്രഹങ്ങളെ തന്നത് , എന്തിനാണീ ജീവിതത്തില്‍ ദൈവം നമുക്ക് താങ്ങാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ തന്നത് ? പ്രവാചകന്‍ എന്നോട് എന്തിനാണ് ഉപദേശിക്കുന്നത് " മനുഷ്യാ നിനക്ക് സ്വര്‍ണത്തിന്റെ ഒരു മല കിട്ടിയാല്‍ നീ മറ്റൊരു മല കൂടി കിട്ടാന്‍ ആഗ്രഹിക്കും, അങ്ങനെ രണ്ടാമതൊന്നു കിട്ടിയാല്‍ മൂന്നമാതോരണ്ണം കൂടി കിട്ടാന്‍ ആഗ്രഹിക്കും അങ്ങനെ നിന്റെ ആഗ്രഹം നിന്റെ വായില്‍ മണ്ണ് നിറയുന്ന വരെ ആവര്‍ത്തിക്കുകയും വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കും അഥവാ കബറില്‍ നീ ഒടുങ്ങുന്ന വരെ". അപ്പോള്‍ ദൈവ ദൂതന്‍ പോലും ആശങ്ക പെട്ട ആ വിപത്ത് ഒരു ആഗോള പ്രതിഭാസവും , മനുഷ്യ കുലത്തിന്റെ ജീവിത സരണിയിലെ വന്‍ പ്രതിബ ന്തവും ആയി മാറുകയും ചെയ്യുന്നു.അത് ഒരു പക്ഷെ നമ്മെ ദൈവ നിഷേ ധ ത്തിലേക്കും , നിരാശ ജീവിതത്തിലേക്കും നയിച്ചേക്കാം . ആഗ്രഹങ്ങള്‍ സഫലമാകാതെ വരുന്ന മനുഷ്യന്‍ കേവലം ചില പൊടി ക്കൈകളിലൂടെ തന്റെ ജീവിതം ഹോമിക്കുമ്പോള്‍ അവന്‍ തന്നെ സൃഷ്‌ടിച്ച താതന്റെ അധികാരം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയാണ്, അതെ സമയം തന്റെ സ്വപ്നങ്ങള്‍ ക്ക് ചിറക്‌ കൊടുക്കാനും ജീവന്‍ കൊടുക്കാന്‍ അങ്ങനെ അത് കൊണ്ട് പറന്നു പോകാനും ആകാശങ്ങള്‍ കീഴടക്കാനും തന്റെടമുള്ള കരളുറപ്പുള്ള മനുഷ്യ കുലത്തിനെ എങ്ങനെ സൃഷ്ടിക്കാന്‍ കഴിയും?
താന്‍ മാത്രമാണ് ഈ ലോകതുള്ളതെന്നും തന്റെ കൂടെ ആരും ഇല്ല എന്നും ദൈവവും തന്നെ കൈ വിട്ടല്ലോ എന്നും ഉള്ള തോന്നല്‍, ഹേ....മനുഷ്യാ....നിനക്കും ആ ആശങ്ക നിനക്കും ഉണ്ടോ എങ്കില്‍ നിന്റെ ദൈവ വിശ്വാസത്തില്‍ എവിടെ ഒക്കെയോ പിഴവുകള്‍ ഉണ്ട്. ദ്വാരങ്ങള്‍ ഉണ്ട് , പുഴു ക്കുതുകള്‍ ഉണ്ട്, തന്റെ ജീവിതത്തെ നയിക്കേണ്ടത് ഹിമാലയന്‍ ആഗ്രഹങ്ങളോ,അനിര്‍വ ചനീയം അയ സ്വപ്നങ്ങളോ അല്ല , തന്നെ സ്രഷ്ടിച്ച, തന്നെ നയിക്കുന്ന ദൈവ ത്തിന്റെ അനശ്വര മായ ആ സ്വര്‍ഗമാകണം , അവന്റെ പ്രീതി യാകണം ! അവന്റെ പ്രവാചക ,ഋഷി വര്യന്‍ മാരുടെ ആ കാലടി പ്പാടുകള്‍ ആകണം. അതാകട്ടെ നമ്മെ എല്ലാവരെയും ജീവിക്കാന്‍ അനുവതിക്കുന്നത്.
തനിച്ചല്ല നീ ................